background img

New Song Lyrics

ഈശോ നീയെൻ ജീവനിൽ നിറയേണം...


ഈശോ നീയെൻ ജീവനിൽ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുൽക്കൂട്ടിൽ
കാണുന്നു നിൻ തിരുരൂപം ഞാൻ
കനിവോലുമാ രൂപം (2)

തുളുമ്പുമെൻ കണ്ണീർ കായൽ, തുഴഞ്ഞു ഞാൻ വന്നു
അനന്തമാം ജീവിതഭാരം, ചുമന്നു ഞാൻ നിന്നു
പാദം തളരുമ്പോൾ, തണലിൻ വരമായ്
ഹൃദയം മുറിയുമ്പോൾ അമൃതിൻ ഉറവായ് നീ
എന്നാളുമാശ്രയം നീ മാത്രം എൻ നാഥാ

ഈശോ നീയെൻ ജീവനിൽ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുൽക്കൂട്ടിൽ
കാണുന്നു നിൻ തിരുരൂപം ഞാൻ
കനിവോലുമാ രൂപം

കിനാവിലെ സാമ്രാജ്യങ്ങൾ,  തകർന്നു വീഴുമ്പോൾ
ഒരായിരം സാന്ത്വനമായ്,  ഉയർത്തുവല്ലോ നീ
ഒരു പൂ വിരിയുമ്പോൾ, പൂന്തേൻ കിനിയുമ്പോൾ
കാറ്റിൻ കുളിരായ് നീ, എന്നെ തഴുകുമ്പോൾ
കാരുണ്യമേ നിന്നെ അറിയുന്നു, എന നാഥാ
നമിപ്പൂ ഞാനെന്നും.

ഈശോ നീയെൻ ജീവനിൽ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുൽക്കൂട്ടിൽ
കാണുന്നു നിൻ തിരുരൂപം ഞാൻ
കനിവോലുമാ രൂപം

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

നല്ല മാതാവേ മരിയേ...


നല്ല മാതാവേ മരിയേ
നിർമല യൗസേപ്പിതാവേ (2)

നിങ്ങളുടെ പാദപങ്കജത്തിൽ
ഞങ്ങളെവെച്ചിതാ കുമ്പിടുന്നേൻ

നല്ല മാതാവേ മരിയേ
നിർമല യൗസേപ്പിതാവേ

ആത്മശരീരേന്ദ്രിയങ്ങളായ
ധീസ്മരണാദിവശങ്ങളേയും
ആയവറ്റിൻ പല കർമ്മങ്ങളും
പോയതുമുള്ളതും മേലിലേതും
കണ്ണുതിരിച്ചു കടാക്ഷിച്ചതിൽ
തണ്യതു സർവ്വമകറ്റിക്കൊണ്ട്
പുണ്ണ്യമായുള്ളതു കാത്തവറ്റാൽ
ധന്യരായ് ഞങ്ങളെയാക്കീടുവിൻ

മുമ്പിനാൽ ഞങ്ങളെ കാത്തുവന്ന്

തുമ്പംതരും ദുഷ്ടപാതകരാം 
ചൈത്താൻമാർ ഞങ്ങളെ കാത്തീടുവാൻ
ചത്താലും ഞങ്ങൾക്കതിഷ്ട്ടമല്ല
ആ ദുഷ്ട്ടർ ഞങ്ങളെ കാത്തീടുകിൽ
ഹാ കഷ്ടം ഞങ്ങളെ ദുഷ്ടരാക്കീ 
ഇമ്പം കാണിച്ചു പ്രിയം വരുത്തി 
പിമ്പവർ ഞങ്ങളെ നാശമാക്കും

അയ്യോ മാതാവേ, പിതാവേ അവറ്റെ
അയ്യായിരം കാതം ദൂരമാക്കി
ഞങ്ങളെ കൈകളിൽ താങ്ങിക്കൊണ്ട്
നിങ്ങളെ പുത്രനു ചേർത്തുകൊൾവിൻ

നല്ല മാതാവേ മരിയേ
നിർമല യൗസേപ്പിതാവേ.                                                      

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ...


കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴെയീ  പുൽത്തൊട്ടിലിൽ 
രാജരാജൻ മയങ്ങുന്നു (2)
കാവൽ മാലാഖമാരെ.

ഉണ്ണീ ഉറങ്ങ്‌, ഉണ്ണീ ഉറങ്ങ്‌, ഉണ്ണീ ഉറങ്ങുറങ്ങ്

തളിരാർന്ന പൊന്മേനി നോവുമേ
കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ (2)
സുഖസുഷുപ്തി പകർന്നീടുവാൻ
തൂവൽ കിടക്കയൊരുക്കൂ (2)

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴെയീ  പുൽത്തൊട്ടിലിൽ 
രാജരാജൻ മയങ്ങുന്നു
കാവൽ മാലാഖമാരെ.

ഉണ്ണീ ഉറങ്ങ്‌, ഉണ്ണീ ഉറങ്ങ്‌, ഉണ്ണീ ഉറങ്ങുറങ്ങ്

നീലനിലാവല നീളുന്ന ശാരോണ്‍
താഴ്വര തന്നിലേ പനിനീർപ്പൂവേ (2)
തേൻതുളുമ്പും ഇതളുകളാൽ 
നാഥനു ശയ്യയൊരുക്കൂ (2)
      
കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴെയീ  പുൽത്തൊട്ടിലിൽ 
രാജരാജൻ മയങ്ങുന്നു
കാവൽ മാലാഖമാരെ.

ഉണ്ണീ ഉറങ്ങ്‌, ഉണ്ണീ ഉറങ്ങ്‌, ഉണ്ണീ ഉറങ്ങുറങ്ങ്

യോർദാൻ നദിക്കരെ നിന്നണയും
പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റേ (2)
പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ (2)

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴെയീ  പുൽത്തൊട്ടിലിൽ 
രാജരാജൻ മയങ്ങുന്നു
കാവൽ മാലാഖമാരെ. 

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും...


ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാൽ അവനെൻറെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ (2)

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാൽ അവനെൻറെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും

ഒന്നു തളർന്നാൽ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും (2)

ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ    
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാൽ അവനെൻറെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും

ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ (2)

തന്നെ അനുഗമിക്കാനവൻ എന്നെ വിളിക്കും 
തിരുവചനം പകർന്നെൻറെ വഴി തെളിക്കും   

ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ    
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

ഒന്നു വിളിച്ചാൽ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാൽ അവനെൻറെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും.

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

അനുപമ സ്നേഹ ചൈതന്യമേ...


അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളിൽ നിന് ദീപ്തി പകരണമേ
യേശുവേ... സ്നേഹ സ്വരൂപാ...

സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ. (2)

സർവ്വം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായി നീ.

വന്നീടണമേ നാഥാ... (2)

സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ.

അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളിൽ നിന് ദീപ്തി പകരണമേ
യേശുവേ... സ്നേഹ സ്വരൂപാ...

നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ (2)

സുഖവും ദു:ഖവും പങ്കിടുവാൻ

തുണയെകണമേ നാഥാ... (2)

സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ.

അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളിൽ നിന് ദീപ്തി പകരണമേ
യേശുവേ... സ്നേഹ സ്വരൂപാ...

സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ. (2)

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

ദൈവ സ്നേഹം വർണ്ണിച്ചീടാൻ...


ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ
കഷ്ടപാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ (2)

സ്വന്തമായൊന്നുമില്ല സർവ്വതും നിൻ ധാനം
സ്വസ്ഥമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൽ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടെ.

ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ
കഷ്ടപാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ

സ്വപ്‌നങ്ങൾ പൊലിഞ്ഞാലും ദു:ഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നളും
അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ.

ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ
കഷ്ടപാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമ.

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

നന്മ നേരും അമ്മ...


നന്മ നേരും അമ്മ, വിണ്ണിൻ രാജകന്യ
ധന്യ സർവ്വ വന്ദ്യ, മേരി ലോക മാതാ (2)

കണ്ണിലുണ്ണി ആകും, ഉണ്ണി യേശു തൻറെ
അമ്മയായ ദേവി, മേരി ലോകമാതാ (2)

നന്മ നേരും അമ്മ, വിണ്ണിൻ രാജകന്യ
ധന്യ സർവ്വ വന്ദ്യ, മേരി ലോക മാതാ
മാതാവേ മാതാവേ, മന്നിൻ ദീപം നീയേ
നീയല്ലൊ നീയല്ലൊ, നിത്യ സ്നേഹധാര (2)

കുമ്പിൾ നീട്ടും കൈയ്യിൽ, സ്നേഹം തൂകും നാഥാ
കാരുണ്ണ്യാദി നാഥാ, മേരി ലോക മാതാ (2)

പാവങ്ങൾ പൈതങ്ങൾ, പാദം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്ണീരാൽ, പൂക്കൾ തൂകി നിൽപ്പൂ (2)

ആശാപൂരം നീയേ, ആശ്രയതാരം നീയേ
പാരിൻതായ നീയേ, മേരി ലോക മാതാ (2)

നന്മ നേരും അമ്മ, വിണ്ണിൻ രാജകന്യ
ധന്യ സർവ്വ വന്ദ്യ, മേരി ലോക മാതാ.

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

നാഥാ നിന്നെ കാണാൻ...


നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിന് കൃപയിൻ ആഴമറിയാൻ. (2)

നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞീടാം
നിഷ്ഫലമാം ജീവനിൽ
ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞീടാം.

നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിന് കൃപയിൻ ആഴമറിയാൻ. (2)

കൈവിടല്ലേ നാഥാ
തള്ളിടല്ലേ ദേവാ
പ്രാണൻറെ പ്രാണനേശുവേ (2)

നിൻ സ്തുതി ഗീതം
ഞങ്ങളുടെ നാവിൽ
നിൻ ദിവ്യവാഗ്ധാനങ്ങൾ
ഞങ്ങൾക്കഭയം. (2)

നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിന് കൃപയിൻ ആഴമറിയാൻ.

കൈകൾ തളരുമ്പോൾ
കാൽകളിടറുമ്പോൾ
ഏകാന്തതാന്തരാകുമ്പോൾ (2)

നിന് സാന്നിദ്യത്താൽ
ഞങ്ങളുണർന്നീടാൻ
നിന്നറിവാലെ ഞങ്ങൾ.

കടപ്പാട്:
ആൽബം: ജീവധാര
പാടിയത്: സുജാത
വരികൾ: സന്തോഷ്‌ ജോർജ്
സംഗീതം: പ്രദീപ്‌ ഈപ്പൻ തോമസ്‌


Declaration: Credits & Copyright belongs to the makers of this Song.

പരിശുദ്ധാത്മാവെ നീ എഴുന്നുള്ളി...


പരിശുദ്ധാത്മാവെ നീ എഴുന്നുള്ളി
വരണമേ  എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തിയെന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ...

പരിശുദ്ധാത്മാവെ നീ എഴുന്നുള്ളി
വരണമേ  എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തിയെന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ...

സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിക്കും പ്രകാശമേ. (2)

അന്തകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ

കേഴുമാത്മാവിലാശവീശുന്ന
മോഹന ദിവ്യഗാനമേ

പരിശുദ്ധാത്മാവെ നീ എഴുന്നുള്ളി
വരണമേ  എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തിയെന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ...

വിണ്ടുണങ്ങി വരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ (2)

മന്ദമായ് വന്നു വീശിയാനന്തം
തന്ന പൊന്നിളം തെന്നലേ

രക്തസാക്ഷികളാഞ്ഞു പുൽകിയ
പുണ്യ ജീവിതപാതമേ

പരിശുദ്ധാത്മാവെ നീ എഴുന്നുള്ളി
വരണമേ  എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തിയെന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ.

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.


Ad