background img

New Song Lyrics

വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ...


വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ
കാത്തുകൊൾക നീ സർവ്വധായകാ
വിണ്ണിൽ വാഴും നിൻറെ രാജ്യം വന്നിടേണമേ   
മധുരം നിൻ നാമം പാവനം

വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ
കാത്തുകൊൾക നീ സർവ്വധായകാ

നീലനീല വാനിലേതോ കാവൽമാടം തന്നിലോ
നിർനിമിഷനേത്രനായ് നീ കാത്തരൾവൂ ഞങ്ങളേ നീളേ
പൂവിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ
അന്തിതേൻ മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽതുള്ളിയായ്

ദേവദൂതരോ വെണ്‍പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ

സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ
അമ്മമാർ താരാട്ടുപാടും അങ്കണം നിൻ ആലയം ഇന്നീ
-വിടെ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ
കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിക്കും കനിവിൻ തീർത്ഥം തരൂ

ദേവദൂതരോ വെണ്‍പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ

ഞങ്ങൾ പാടും അങ്കണങ്ങൾ പൂക്കളങ്ങളായ്
മലരിൻ കൈകളിൽ തേൻകുടം.

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

0 comments:

Post a Comment

Note: only a member of this blog may post a comment.

Ad