background img

New Song Lyrics

ദിവ്യ കാരുണ്ണ്യമയെൻറെ ഉള്ളിൽ...


ദിവ്യ കാരുണ്ണ്യമായെൻറെ ഉള്ളിൽ
ഈശോ ഇന്ന് വാഴാനെത്തും നേരം

മനസ്സൊരു വെണ്‍ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേൽക്കാനായ് (2)

വാ വാ എൻറെ ഈശോയേ, വാ വാ എൻറെ ഈശോയേ
എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ, മോക്ഷമേ, ഭാഗ്യമേ...

ദൈവം ദിവ്യകാരുണ്യമായ് മാറുമ്പോൾ
ദിവ്യജീവൻ നൽകും അപ്പമാകുമ്പോൾ (2)

ഹൃദയം കത്തും അനുഭവമോടെ അവിടുത്തേ
സ്നേഹത്തിൻ തിരുമുദ്രയിതേറ്റു വാങ്ങീടാൻ

വാ വാ എൻറെ ഈശോയേ, വാ വാ എൻറെ ഈശോയേ
എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ, മോക്ഷമേ, ഭാഗ്യമേ...

നെഞ്ചിനുള്ളം അൽത്താരയായ് മാറേണം
ഉയിരിൻ നാളം തെളിയും ദീപമാകേണം (2)

കാരുണ്യത്തിൻ വിണ്‍മഴയായ കുർബ്ബാന
കനലുകെടുത്തും തേൻപുഴയായി മാറിടുവാൻ

വാ വാ എൻറെ ഈശോയേ, വാ വാ എൻറെ ഈശോയേ
എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ, മോക്ഷമേ, ഭാഗ്യമേ...

ദിവ്യ കാരുണ്ണ്യമായെൻറെ ഉള്ളിൽ
ഈശോ ഇന്ന് വാഴാനെത്തും നേരം

മനസ്സൊരു വെണ്‍ മെഴുതിരിയായ്
ഉരുകി തെളിയും നാഥനെ വരവേൽക്കാനായ് (2)

വാ വാ എൻറെ ഈശോയേ, വാ വാ എൻറെ ഈശോയേ
എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ
സ്നേഹമേ, മോക്ഷമേ, ഭാഗ്യമേ...

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

ദിവ്യ സക്രാരിയിൽ കൂദാശയിൽ...


ദിവ്യ സക്രാരിയിൽ കൂദാശയിൽ
അപ്പത്തിൻ രൂപത്തിലായ്
രാപകൽ വാഴുമെൻ സ്നേഹനാഥാ
കർത്താവും ദൈവവും നീ (2)

സ്തുതിയും പുകഴ്ച്ചയും ആരാധനയും
എപ്പോഴും എന്നേരവും
പരിശുദ്ധൻ പരിശുദ്ധൻ പരമശക്തൻ
നിത്യമഹത്വം. ആമ്മേൻ

ലോകത്തെ സ്നേഹിച്ച സ്വർഗ്ഗതാഥൻ
പുത്രനെ തന്നുപോലും (2)
ഏകജാതാൻ വഴി ജീവിക്കുവാൻ
മാനവരെല്ലാവരും

സ്തുതിയും പുകഴ്ച്ചയും ആരാധനയും
എപ്പോഴും എന്നേരവും
പരിശുദ്ധൻ പരിശുദ്ധൻ പരമശക്തൻ
നിത്യമഹത്വം. ആമ്മേൻ

മർത്ത്യരക്ഷക്കായി ദൈവപുത്രൻ
മർത്ത്യാവധാരമാർന്നു (2)
പീഡകളേറ്റു മരിച്ചു ക്രൂശിൽ
ലോകത്തെ വീണ്ടെടുത്തു

സ്തുതിയും പുകഴ്ച്ചയും ആരാധനയും
എപ്പോഴും എന്നേരവും
പരിശുദ്ധൻ പരിശുദ്ധൻ പരമശക്തൻ
നിത്യമഹത്വം. ആമ്മേൻ

രക്ഷാകരമാം ഈ രഹസ്യത്തിൻറെ
പാവന സ്മാരകമാം (2)
സ്ഥാപിച്ച പരിശുദ്ധ കുർബ്ബാനയിൽ
പള്ളി കൊള്ളുന്നെൻറെ ദൈവം

ദിവ്യ സക്രാരിയിൽ കൂദാശയിൽ
അപ്പത്തിൻ രൂപത്തിലായ്
രാപകൽ വാഴുമെൻ സ്നേഹനാഥാ
കർത്താവും ദൈവവും നീ

സ്തുതിയും പുകഴ്ച്ചയും ആരാധനയും
എപ്പോഴും എന്നേരവും
പരിശുദ്ധൻ പരിശുദ്ധൻ പരമശക്തൻ
നിത്യമഹത്വം. ആമ്മേൻ

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

ഈശോ എഴുന്നുള്ളുമീ...


ഈശോ എഴുന്നുള്ളുമീ
നിമിഷം എത്ര മോഹനം
ആത്മാവിൽ പൂമഴയായ്
സ്വർഗ്ഗനാഥൻ എന്നിൽ ആഗതനായ്
സ്രാഷ്ട്ടാങ്കം പ്രണമിച്ചിതാ
എൻറെ ജീവിതം തരുന്നു ഞാൻ (2)

അമ്മയേക്കാൾ സ്നേഹമേകും
ദൈവമേ എൻറെ സർവ്വസ്വമേ
ഏകനായ് ഞാൻ  നിൻറെ മുൻപിൽ
ദാഹമോടെ നിന്നീടുന്നു
അവിവേകിയായ് അരുതായ്മകൾ
ചെയ്തു പോയതോർക്കരുതേ
അലിവോടെ നിൻ മകനാക്കണേ
ലോക പാദ ഞാൻ വെടിയാം

ഈശോ എഴുന്നുള്ളുമീ
നിമിഷം എത്ര മോഹനം
ആത്മാവിൽ പൂമഴയായ്
സ്വർഗ്ഗനാഥൻ എന്നിൽ ആഗതനായ്
സ്രാഷ്ട്ടാങ്കം പ്രണമിച്ചിതാ
എൻറെ ജീവിതം തരുന്നു ഞാൻ

ആഴിയേക്കാൾ ആഴമേറും
ശാന്തിയായ് നീ ഒഴുകിവരൂ
സൂര്യനേക്കാൾ ശോഭയേറും
സ്നേഹമായ് നീ തെളിഞ്ഞുയരൂ
ആപത്തിലും പാപത്തിലും
ആശയേകി വന്നീടണേ
ആശ്വാസമായ് ആലംബമായ്
ആത്മതാരിൽ വാണീടണേ

ഈശോ എഴുന്നുള്ളുമീ
നിമിഷം എത്ര മോഹനം
ആത്മാവിൽ പൂമഴയായ്
സ്വർഗ്ഗനാഥൻ എന്നിൽ ആഗതനായ്
സ്രാഷ്ട്ടാങ്കം പ്രണമിച്ചിതാ
എൻറെ ജീവിതം തരുന്നു ഞാൻ

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ...


വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ
കാത്തുകൊൾക നീ സർവ്വധായകാ
വിണ്ണിൽ വാഴും നിൻറെ രാജ്യം വന്നിടേണമേ   
മധുരം നിൻ നാമം പാവനം

വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ
കാത്തുകൊൾക നീ സർവ്വധായകാ

നീലനീല വാനിലേതോ കാവൽമാടം തന്നിലോ
നിർനിമിഷനേത്രനായ് നീ കാത്തരൾവൂ ഞങ്ങളേ നീളേ
പൂവിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ
അന്തിതേൻ മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽതുള്ളിയായ്

ദേവദൂതരോ വെണ്‍പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ

സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ
അമ്മമാർ താരാട്ടുപാടും അങ്കണം നിൻ ആലയം ഇന്നീ
-വിടെ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ
കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിക്കും കനിവിൻ തീർത്ഥം തരൂ

ദേവദൂതരോ വെണ്‍പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ

ഞങ്ങൾ പാടും അങ്കണങ്ങൾ പൂക്കളങ്ങളായ്
മലരിൻ കൈകളിൽ തേൻകുടം.

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

വിശ്വം കാക്കുന്ന നാഥാ വിശ്വയ്ക നായകാ...


വിശ്വം കാക്കുന്ന നാഥാ വിശ്വയ്ക നായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിൻ ആത്മചൈതന്ന്യം നിറയ്ക്കൂ
ആത്മചൈതന്ന്യം നിറയ്ക്കൂ

വിശ്വം കാക്കുന്ന നാഥാ.

ഇടയൻ കൈവിട്ട കുഞ്ഞാടുകൾ
ഇരുളിൽ കൈത്തിരി തിരയുമ്പോൾ (2)

ആരുമില്ലാത്തവർക്കഭയം നൽകും
കാരുണ്ണ്യമെന്നിൽ ചൊരിയേണമേ
കാരുണ്ണ്യമെന്നിൽ ചൊരിയേണമേ

വിശ്വം കാക്കുന്ന നാഥാ വിശ്വയ്ക നായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിൻ ആത്മചൈതന്ന്യം നിറയ്ക്കൂ
ആത്മചൈതന്ന്യം നിറയ്ക്കൂ

വിശ്വം കാക്കുന്ന നാഥാ.

അകലാതെ അകലുന്നു സ്നേഹാമ്പരം
നീയറിയാതെ പോകുന്നു എൻ നൊമ്പരം (2)

അന്യനാണെങ്കിലും എൻറെയീ കണ്ണുനീർ
അന്യനാണെങ്കിലും എൻറെയീ കണ്ണുനീർ

ധന്യമായ് തീരട്ടെ നിൻ വീഥിയിൽ
ധന്യമായ് തീരട്ടെ നിൻ വീഥിയിൽ

വിശ്വം കാക്കുന്ന നാഥാ വിശ്വയ്ക നായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിൻ ആത്മചൈതന്ന്യം നിറയ്ക്കൂ
ആത്മചൈതന്ന്യം നിറയ്ക്കൂ

വിശ്വം കാക്കുന്ന നാഥാ.

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം...


ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ അപധാനം പാടിടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപാടാം
ആ പദമലരിൽ താണുവീണു വന്ദിച്ചീടാം
ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൽ വാഴേണം (2)

യേശുനാഥാ ഒരു ശിശുവായ്‌
എന്നെ നിൻറെ മുൻപിൽ നൽകിടുന്നേ
എൻ പാപമേതും മായിച്ചു നീ
ദു:ഖഭാരമെല്ലാം മോചിച്ചു നീ
ആത്മാവിൽ നീ വന്നേരമെൻ
കണ്ണീരു വേഗം ആനന്ദമായ്‌

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ അപധാനം പാടിടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപാടാം
ആ പദമലരിൽ താണുവീണു വന്ദിച്ചീടാം
ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൽ വാഴേണം

സ്നേഹനാഥൻ ഒരുബലിയായ്
ഇനി നിന്നിൽ ഞാനും ജീവിക്കുന്നെ
എൻറെതായതെല്ലാം സമർപ്പിക്കുന്നു
പ്രിയയായി എന്നെ സ്വീകരിക്കൂ
അവകാശിയും അതിനാഥനും
നീ മാത്രമേശു മിശിഹായേ

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ അപധാനം പാടിടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപാടാം
ആ പദമലരിൽ താണുവീണു വന്ദിച്ചീടാം
ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൽ വാഴേണം
    
കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

അത്ഭുത പ്രവൃത്തനത്താൽ...


അത്ഭുത പ്രവൃത്തനത്താൽ 
സുപ്രസിദ്ധനാം വിശുദ്ധനേ
 പാദുവായിലെ അന്തോണിയേ
പാരീതിൽ കൃപ ചൊരിയണേ.

ഉണ്ണിയേ വഹിച്ചീടുന്ന
ധന്യമാം കരങ്ങളാലേ
വിണ്ണിലെ അനുഗ്രഹത്തെ
മന്നിലെന്നും പൊഴിക്കണേ.

അത്ഭുത പ്രവൃത്തനത്താൽ 
സുപ്രസിദ്ധനാം വിശുദ്ധനേ
 പാദുവായിലെ അന്തോണിയേ
പാരീതിൽ കൃപ ചൊരിയണേ.

ജീവിത വ്യഥകളാലെ
ഭൂമിയിൽ വലഞ്ഞീടുന്നോർ
നിൻ പദാംഭുജം നമിച്ചിടാം
അൻപോടെ കൃപ ചൊരിയണേ.

അത്ഭുത പ്രവൃത്തനത്താൽ 
സുപ്രസിദ്ധനാം വിശുദ്ധനേ
 പാദുവായിലെ അന്തോണിയേ
പാരീതിൽ കൃപ ചൊരിയണേ.

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

സർവ്വശക്തനായ ദൈവമേ...


സർവ്വശക്തനായ ദൈവമേ
കൈവണങ്ങിടുന്നിതങ്ങയേ
നിൻ അനന്ത നന്മകൾക്കു ഞാൻ
നന്ദി ചൊല്ലി വാഴ്ത്തിടുന്നിതേ

കൂപ്പുകൈകുരുന്നുമായി നിൻ
കാൽക്കൽവന്നു കാത്തിടുന്നു ഞാൻ 
തൃക്കരങ്ങൾ നീട്ടി ഞങ്ങളെ
നിത്യമായനുഗ്രഹിക്കണേ

നിൻറെ ആഗ്രഹത്തിനൊത്തപോൽ
എൻ പ്രവൃത്തികൾ സമസ്തവും
നിർവഹിച്ചു നിത്യഭാഗ്യവും
കൈവരിക്കുവാൻ തരൂവരം

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

Ad