background img

New Song Lyrics

ഓ എൻറെ ഈശോ...


ഓ എൻറെ ഈശോ
എൻറെ ആത്മാവ് കാത്തിരിക്കുന്നു
ഓ എൻറെ ഈശോ
അങ്ങിൽ ഒന്നായി തീരുവാൻ മോഹം

എൻറെ ആത്മാവിൽ നീ വന്നു വാണീടണേ
എൻറെ ജീവൻറെ ജീവനായ് (2)

ഓ എൻറെ ഈശോ
എൻറെ ആത്മാവ് കാത്തിരിക്കുന്നു
ഓ എൻറെ ഈശോ
അങ്ങിൽ ഒന്നായി തീരുവാൻ മോഹം

സങ്കടമേറുമ്പോൾ മിഴികൾ നിറയുമ്പോൾ
മനസ്സു തളർന്നെൻ മുന്നിൽ ശൂന്യത എങ്ങും പടരുമ്പോൾ

ഓ എൻറെ ഈശോ
എൻറെ ആത്മാവ് കാത്തിരിക്കുന്നു

ആൾ കൂട്ടത്തിൽ ഞാൻ ഒറ്റയ്കാകുമ്പോൾ
ആരും തുണയായ് ഇല്ലാതെൻറെ നെഞ്ചം നീറുമ്പോൾ
കരുതൽ നൽകും സ്നേഹവുമായി കൂട്ടിനയക്കണമേ
മനസ്സിനു ധൈര്യം പകരാനെന്നും കൂടെ നടക്കണമേ
നെഞ്ചിനുള്ളിൽ നാഥാ അങ്ങ് വസിക്കണമേ

ഓ എൻറെ ഈശോ
എൻറെ ആത്മാവ് കാത്തിരിക്കുന്നു
ഓ എൻറെ ഈശോ
അങ്ങിൽ ഒന്നായി തീരുവാൻ മോഹം

കാരുണ്യം നീയെ വാത്സല്യം നീയെ
കാരുണ്യത്തിൻ കടലായെൻറെ എന്നിൽ നിറയണമേ

ഓ എൻറെ ഈശോ
എൻറെ ആത്മാവ് കാത്തിരിക്കുന്നു

ത്യാഗം നീയല്ലേ സ്നേഹം നീയല്ലേ
സ്നേഹത്തിൻ മെഴുതിരിയായെൻറെ ഉള്ളിൽ തെളിയണമേ
ഞാനൊരു സ്നേഹ പൂച്ചെടിയായി മണ്ണിൽ പൂവിടുവാൻ
നന്മ വിതച്ചീ മണ്ണിൽ നിന്നും പുണ്യം കൊയ്തിടുവാൻ
നെഞ്ചിനുള്ളിൽ നാഥാ അങ്ങ് വസിക്കണമേ

ഓ എൻറെ ഈശോ
എൻറെ ആത്മാവ് കാത്തിരിക്കുന്നു
ഓ എൻറെ ഈശോ
അങ്ങിൽ ഒന്നായി തീരുവാൻ മോഹം

എൻറെ ആത്മാവിൽ നീ വന്നു വാണീടണേ
എൻറെ ജീവൻറെ ജീവനായ് (2)

ഓ എൻറെ ഈശോ
എൻറെ ആത്മാവ് കാത്തിരിക്കുന്നു

കടപ്പാട്:
ആൽബം: -
പാടിയത്: - ബിജു നാരായണൻ
വരികൾ: - ഫാ: ജോണ്‍ പൈനുംങ്കൽ
സംഗീതം: - പ്രിൻസ് ജോസഫ്‌

Declaration: Credits & Copyright belongs to the makers of this Song.

സക്രാരിയായെൻ ഹൃദയം...


സക്രാരിയായെൻ ഹൃദയം
ഒരുക്കി കാത്തിരിപ്പു (2)

സ്വർഗ്ഗീയ രാജകുമാരാ
വരണേ നീ വരണേ
എൻ ആത്മാവിൽ
രാജനായ് വാഴാൻ

ഓ ദിവ്യകാരുണ്യമേ
ഓ നിത്യ സായൂജ്യമേ
ഓ സ്നേഹ വാത്സല്യമേ
എൻ ആത്മാവിൽ വാഴാൻ വരൂ (2)

സക്രാരിയായെൻ ഹൃദയം
ഒരുക്കി കാത്തിരിപ്പു

ഞാനാണ് ജീവൻറെ അപ്പമെന്ന് ഓതി
കുർബ്ബാനയായ് തീർന്ന നാഥാ (2)
ജീവൻ തരാൻ നിത്യജീവൻ തരാൻ
കൂദാശയായ് ചേർന്ന നാഥാ
വരണേ നീ വരണേ
എൻ ആത്മാവിൽ രാജനായ് വാഴാൻ

ഓ ദിവ്യകാരുണ്യമേ
ഓ നിത്യ സായൂജ്യമേ
ഓ സ്നേഹ വാത്സല്യമേ
എൻ ആത്മാവിൽ വാഴാൻ വരൂ

ഞാനാണ് നല്ലൊരു ഇടയനെന്നോതി
മാർഗ്ഗം തെളിയ്കുന്ന നാഥാ (2)
സ്നേഹം തരാൻ ദിവ്യസ്നേഹം തരാൻ
ക്രൂശിതനായ് തീർന്ന നാഥാ
വരണേ നീ വരണേ
എൻ ആത്മാവിൽ രാജനായ് വാഴാൻ

ഓ ദിവ്യകാരുണ്യമേ
ഓ നിത്യ സായൂജ്യമേ
ഓ സ്നേഹ വാത്സല്യമേ
എൻ ആത്മാവിൽ വാഴാൻ വരൂ

സക്രാരിയായെൻ ഹൃദയം
ഒരുക്കി കാത്തിരിപ്പു

സ്വർഗ്ഗീയ രാജകുമാരാ
വരണേ നീ വരണേ
എൻ ആത്മാവിൽ
രാജനായ് വാഴാൻ

ഓ ദിവ്യകാരുണ്യമേ
ഓ നിത്യ സായൂജ്യമേ
ഓ സ്നേഹ വാത്സല്യമേ
എൻ ആത്മാവിൽ വാഴാൻ വരൂ (2)

എൻ ആത്മാവിൽ വാഴാൻ വരൂ
എൻ ആത്മാവിൽ വാഴാൻ വരൂ
എൻ ആത്മാവിൽ വാഴാൻ വരൂ

കടപ്പാട്:
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

നാഥാ ആത്മാവിനെ തന്നീടണേ...


നാഥാ ആത്മാവിനെ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ (2)

എൻ പാപവും എൻ രോഗവും
വരദാനമായ് കൃപയേകി നീ
മോചിച്ചു സുഃഖമാക്കണേ.. ഓ..

നാഥാ ആത്മാവിനെ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ

മനസ്സിൻ മുറിവുകളിലങ്ങേ
സ്നേഹം പകരുവതിനായി
വചനം അരികിലണയുമ്പോൾ
ജീവൻ നിറയുവതിനായി
നീയെൻറെ ഉള്ളിൽ വാഴുന്ന നേരം
മനശാന്തി നൽകേണമേ.. ഓ..

നാഥാ ആത്മാവിനെ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ

നിത്യം തിരുവചന വഴിയേ
സത്യം പറയുവതിനായി
എന്നും തവമഹിമ പാടാൻ
അദരം വിടരുവതിനായി
ജീവൽ പ്രകാശം നീ തൂകിടുമ്പോൾ
അഭിഷേകമേകേണമേ.. ഓ..

നാഥാ ആത്മാവിനെ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ

എൻ പാപവും എൻ രോഗവും
വരദാനമായ് കൃപയേകി നീ
മോചിച്ചു സുഃഖമാക്കണേ.. ഓ..

നാഥാ ആത്മാവിനെ തന്നീടണേ
നീയെൻ ആശ്വാസമായ് വന്നീടണേ

കടപ്പാട്:
ആൽബം: - മോചനം
പാടിയത്: - മനോ
വരികൾ: -
സംഗീതം: - ടോമിൻ J. തച്ചങ്കെരി

Declaration: Credits & Copyright belongs to the makers of this Song.

ഒരു നാളിൽ എൻ മനം തേങ്ങി...


ഒരു നാളിൽ എൻ മനം തേങ്ങി
അപരാദ ബോധമോടെ
അനുതാപം എന്നിൽ നിറഞ്ഞു
എൻ യേശു അണഞ്ഞു ചാരേ
തവസ്നേഹധാരയാൽ തഴുകാൻ
കരുണാർദ്ര സ്പർശo ഏകി
മൃതാനായിരുന്ന എന്നെ
നവസൃഷ്ടി ആക്കി നാഥൻ

ഒരു നാളിൽ എൻ മനം തേങ്ങി

പ്രിയനാം ഈശോ നാഥൻ
വന്നു എന്നെ തേടി
വേനലിൽ തേൻമഴയായ്
ദാഹം തീർത്തീടുന്ന
സ്നേഹം തന്നീടുന്നു
കനവുകൾ പൂവണിഞ്ഞു
ഈ ആനന്ദം ഹാ എൻ ഭാഗ്യം
വാഴ്ത്തി പാടാൻ
കീർത്തിച്ചീടാൻ
ഉണരൂ മനമേ പാടൂ

ഒരു നാളിൽ എൻ മനം തേങ്ങി
അപരാദ ബോധമോടെ
അനുതാപം എന്നിൽ നിറഞ്ഞു
എൻ യേശു അണഞ്ഞു ചാരേ

ഒരു നാളിൽ എൻ മനം തേങ്ങി

മഞ്ഞിൻ തുള്ളി പോലെൻ
ഉള്ളം വെണ്മ തേടി
നിർമ്മലനായ് ഞാനിതാ
സാക്ഷ്യം എങ്ങും നൽകാം
ലോകം രക്ഷ നേടാൻ
ശാന്തിതൻ ദൂതനാകാൻ
സ്നേഹിച്ചീടാo നിൻ നാമത്തിൽ
സേവിച്ചീടും നിന്നെ മാത്രം
തുണയായ് വരണേ നാഥാ

ഒരു നാളിൽ എൻ മനം തേങ്ങി
അപരാദ ബോധമോടെ
അനുതാപം എന്നിൽ നിറഞ്ഞു
എൻ യേശു അണഞ്ഞു ചാരേ
തവസ്നേഹധാരയാൽ തഴുകാൻ
കരുണാർദ്ര സ്പർശo ഏകി
മൃതാനായിരുന്ന എന്നെ
നവസൃഷ്ടി ആക്കി നാഥൻ

ഒരു നാളിൽ എൻ മനം തേങ്ങി...

കടപ്പാട്:
ആൽബം: - മോചനം
പാടിയത്: - ഉണ്ണികൃഷ്ണൻ
വരികൾ: -
സംഗീതം: - ടോമിൻ J. തച്ചങ്കെരി

Declaration: Credits & Copyright belongs to the makers of this Song.

കാൽവരി കുന്നിലെ കാരുണ്യമേ...


കാൽവരി കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാദയിൽ മാനവർക്ക് എന്നും നീ
ദീപം കൊളുത്തീടുക, മാർഗ്ഗം തെളിച്ചീടുക (2)

മുൾമുടി ചൂടി ക്രൂശിതനായി
പാപ ലോകം പവിത്രമാക്കാൻ (2)
നിൻറെ അനന്തമാം സ്നേഹ തരങ്കങ്ങൾ
എന്നെ നയിക്കുന്ന ദിവ്യ ശക്തി
നിൻറെ വിശുദ്ധമാം വേദവാക്യങ്ങൾ
എൻറെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും... എന്നെ സ്വീകരിച്ചാലും

കാൽവരി കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാദയിൽ മാനവർക്ക് എന്നും നീ
ദീപം കൊളുത്തീടുക, മാർഗ്ഗം തെളിച്ചീടുക

കാരിരുമ്പാണി താണിറങ്ങുമ്പോൾ
ക്രൂരരോടും ക്ഷമിച്ചവൻ നീ (2)
നിൻറെ ചൈതന്യമീ പ്രാണനാളങ്ങളിൽ
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിൻറെ വിലാപം പ്രപഞ്ചഗോളങ്ങളിൽ
എന്നും മുഴങ്ങുന്ന ദുഃഖരാഗം
സ്വീകരിച്ചാലും... എന്നെ സ്വീകരിച്ചാലും

കാൽവരി കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാദയിൽ മാനവർക്ക് എന്നും നീ
ദീപം കൊളുത്തീടുക, മാർഗ്ഗം തെളിച്ചീടുക

കടപ്പാട്:
ആൽബം: - വചനം
പാടിയത്: - K. S. ചിത്ര
വരികൾ: - P. K. ഗോപി
സംഗീതം: - ടോമിൻ J. തച്ചങ്കെരി

Declaration: Credits & Copyright belongs to the makers of this Song.

സ്നേഹ തൂവാല കൊണ്ട് തുടയ്ക്കാം...


സ്നേഹ തൂവാല കൊണ്ട് തുടയ്ക്കാം
എൻറെ ഈശോയേ നിൻ പൂമുഖം
സ്നേഹ പൂമാല ഞാൻ കൊരുക്കാം
ഈശോയേ നിൻ മാറിൽ ചാർത്താൻ (2)

വാ വാ സ്നേഹ രാജാവേ
എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ പൂനിലാവേ
എന്നുള്ളിൽ വെണ്‍ ശോഭയേകാൻ

സ്നേഹ തൂലിക കൊണ്ട് കുറിയ്ക്കാം
എൻറെ ഈശോയേ നിൻ കീർത്തനം (2)
സ്നേഹ തൂവലാൽ ഞാൻ ഒരുക്കാം
എൻറെ ഈശോയേ ഒരു വെണ്‍കിരീടം
എൻറെ ഈശോയേ ഒരു വെണ്‍കിരീടം

സ്നേഹ പൊൻദീപം ഞാൻ തെളിയ്ക്കാം
എൻറെ ഈശോയേ നീ വരും വഴിയിൽ
സ്നേഹ പൂന്തെന്നൽ വിശറിയൊരുക്കാം
ഈശോയ്ക്ക് ഇളം തെന്നലേകാൻ

വാ വാ സ്നേഹ രാജാവേ
എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ പൂനിലാവേ
എന്നുള്ളിൽ വെണ്‍ ശോഭയേകാൻ

സ്നേഹ പൂമണ്ഡപം ഞാൻ ഒരുക്കാം
എൻറെ ഈശോയേ നിനക്ക് വസിക്കാൻ (2)
സ്നേഹ പൂത്താലം ഞാൻ നിരത്താം
എൻറെ ഈശോയേ വരവേൽക്കുവാനായ്
എൻറെ ഈശോയേ വരവേൽക്കുവാനായ്

വാ വാ സ്നേഹ രാജാവേ
എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ പൂനിലാവേ
എന്നുള്ളിൽ വെണ്‍ ശോഭയേകാൻ (2)

കടപ്പാട്:
ആൽബം: -
പാടിയത്: - കെസ്റ്റർ
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

രക്ഷകാ എൻറെ പാപഭാരമെല്ലാം നീക്കണേ...


രക്ഷകാ എൻറെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാൻറെ മാർഗ്ഗം നൽകണേ (2)
ഇടയ വഴിയിൽ നീ അഭയം അരുളൂ

രക്ഷകാ എൻറെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാൻറെ മാർഗ്ഗം നൽകണേ

ക്രൂശിൽ പിടഞ്ഞ വേളയിൽ
നാഥൻ ചൊരിഞ്ഞ ചോരയിൽ (2)
ബലിദാനമായിതാ തിരുജീവനേകി നീ (2)
കേഴുന്നു ഏകാകി ഞാൻ
നാഥാ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ

രക്ഷകാ എൻറെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാൻറെ മാർഗ്ഗം നൽകണേ

നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകൾ (2)
ശരണാർത്ഥിയായിതാ തിരുമുമ്പിൽ നിന്നു ഞാൻ (2)
പാടുന്നു ഏകാകി ഞാൻ
നാഥാ നീ കേൾകില്ലയോ
കാരുണ്യം ചൊരിയില്ലയോ

രക്ഷകാ എൻറെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാൻറെ മാർഗ്ഗം നൽകണേ (2)
ഇടയ വഴിയിൽ നീ അഭയം അരുളൂ
രക്ഷകാ എൻറെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാൻറെ മാർഗ്ഗം നൽകണേ

കടപ്പാട്:
ആൽബം: -
പാടിയത്: - K. J. യേശുദാസ്
വരികൾ: -
സംഗീതം: -

Declaration: Credits & Copyright belongs to the makers of this Song.

Ad