അങ്ങേ തിരുമുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ (2)
എല്ലാം എനിക്കെൻറെ ഈശോ
എൻറെ ജീവൻറെ ജീവനാം ഈശോ (2)
അങ്ങേ തിരുമുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ
രാജാതിരാജൻ കാലിത്തൊഴുത്തിൽ
മനുജനായ് തീർന്നതിൻ രഹസ്യമെന്തേ
പാപി ഈ ദാസിക്ക് പാഥേയമാകാൻ
തിരുവോസ്തിയായതിൻ രഹസ്യമെന്തേ (2)
അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
നീതിമാൻ ദൈവം കാൽവരി ക്രൂശിൽ
ബലിദാനമായതിൻ രഹസ്യമെന്തേ
മൃതിയേ തകർത്ത് മൂന്നാം ദിനത്തിൽ
ഉയർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ (2)
അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
അങ്ങേ തിരുമുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ.
എല്ലാം എനിക്കെൻറെ ഈശോ
എൻറെ ജീവൻറെ ജീവനാം ഈശോ (2)
അങ്ങേ തിരുമുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ.
ആൽബം: -
പാടിയത്: -
വരികൾ: -
സംഗീതം: -
Declaration: Credits & Copyright belongs to the makers of this Song.

0 comments:
Post a Comment
Note: only a member of this blog may post a comment.