background img

New Song Lyrics

മേലേ മാനത്തെ ഈശോയേ...


മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ

ഈശോയേ ഈശോയേ..
ഈശോയേ ഈശോയേ..

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
കാണാകണ്ണിൽ കൗതുകം പാകുന്ന
സ്വർഗ്ഗത്തിൻ ലാവണ്യമേ
സ്നേഹോദ്ധാരമെൻ ജീവനിൽ വാഴുന്ന
പൊന്നേശു തമ്പുരാനേ

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
ഈശോയേ ഈശോയേ..

(Chorus )

നീയന്നു പൈയ്യിൻറെ കൂട്ടിൽ പിറന്നതും
പുല്ലോലമെത്തയിലായിരുന്നു
(chorus)
കീറുന്ന മഞ്ഞിൻ തണുപ്പിലും കാഞ്ഞത്
നെഞ്ചിലെ തീക്കനലായിരുന്നു
സ്നേഹത്തിൻ തീക്കനലായിരുന്നു
അമ്മതൻ നെഞ്ചിലെ തീക്കനലായിരുന്നു...

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
കാണാകണ്ണിൽ കൗതുകം പാകുന്ന
സ്വർഗ്ഗത്തിൻ ലാവണ്യമേ
സ്നേഹോദ്ധാരമെൻ ജീവനിൽ വാഴുന്ന
പൊന്നേശു തമ്പുരാനേ

തീരാത്ത ദുഃഖത്തിൽ നീറുന്ന മക്കളെ
പുൽകി നീ സാന്ത്വനമാകണമേ
(chorus)
പട്ടിണി പാവങ്ങൾ കത്തും വിശപ്പുമായ്
കേഴുമ്പോൾ അപ്പമായ് തീരണമേ
ജീവൻറെ അപ്പമായ് തീരണമേ
നീയിന്നു ജീവൻറെ അപ്പമായ് തീരണമേ...

മേലെ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
കാണാകണ്ണിൽ കൗതുകം പാകുന്ന
സ്വർഗ്ഗത്തിൻ ലാവണ്യമേ
സ്നേഹോദ്ധാരമെൻ ജീവനിൽ വാഴുന്ന
പൊന്നേശു തമ്പുരാനേ

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
ഈശോയേ ഈശോയേ..
 
കടപ്പാട്:
ആൽബം: -
പാടിയത്: - ശ്രേയ ജയദീപ്
വരികൾ: - ഫാ. മൈക്കിൾ പനച്ചിക്കൽ
സംഗീതം: - M. ജയചന്ദ്രൻ

Declaration: Credits & Copyright belongs to the makers of this Song.

0 comments:

Post a Comment

Note: only a member of this blog may post a comment.

Ad